ശ്രീനാരായണ ഗുരു “തെക്കൻ പഴനി” എന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം ഒരുങ്ങി.

ശ്രീനാരായണ ഗുരു “തെക്കൻ പഴനി” എന്ന് നാമകരണം ചെയ്ത് അനുഗ്രഹിച്ച വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശിത വേൽസ്തംഭം ഒരുങ്ങി.
ഷഷ്ഠി ദിനത്തിൽ വേൽസ്തംഭത്തിന്റെ സമർപ്പണം ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ വി വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ഭക്തിയുടെയും, പാരമ്പര്യത്തിന്റെയും മഹത്തായ പ്രതീകമായി കുന്നുംപാറയിലെ ഈ മഹാരാജവേൽ ഇനി തലസ്ഥാനത്തിന്റെ കാഴ്ചകളിൽ നിറഞ്ഞ് നിൽക്കും.