Monday, November 2, 2026
LatestNEWS

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയി: ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സമരമെന്ന് ആശ വര്‍ക്കേഴ്‌സ്

Spread the love

തിരുവനന്തപുരം: വീണ്ടും സമര പ്രഖ്യാപനവുമായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയി. ഇന്‍സെന്റീവ് നല്‍കുന്ന കാര്യത്തിലും, വിരമിക്കല്‍ ആനുകൂല്യം നല്‍കുന്ന കാര്യത്തിലും തീരുമാനം എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുമെന്ന് എന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു.266 ദിവസം നീണ്ട സമരം മൂലം വലിയ നേട്ടങ്ങള്‍ ആശമാര്‍ക്ക് ഉണ്ടായി. ആശമാരുടെ ആത്മാഭിമാനം വര്‍ധിച്ചു. പാര്‍ലമെന്റിലുണ്ടായ പ്രഖ്യാപനങ്ങള്‍ നടപ്പിലായിട്ടില്ല. ഇന്‍സെന്റീവ് വര്‍ധന, വിരമിക്കല്‍ ആനുകൂല്യം എന്നിവ നടപിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.പിന്നാലെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്. 21,000 രൂപ ഓണറേറിയം എന്നത് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കണം. വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കാമെന്ന് പുതിയ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പിലാക്കണം- കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *