കോവളത്ത് നാല് കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ 4 പേർ പിടിയിൽ
കോവളം: പ്രദേശത്ത് വൻ കഞ്ചാവ് വേട്ട. നാല് കിലോയോളം കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ നാലുപേരെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി.ബീമാപള്ളി സ്വദേശികളായ ഷെഫീക്ക്, നൗഷാദ്, പെയ്ത അലി സുൽഫിക്കർ, സയ്യദ് അലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.ഇവർക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ചും പ്രദേശത്ത് വ വിൽപ്പന നടത്തുന്ന മറ്റ് കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.


