ദേശീയ അബാക്കസ് മത്സരത്തില്‍ ഒന്നാം റാങ്ക് നേടി ദുആ ഐമന്‍

Spread the love

ദേശീയ അബാക്കസ് മത്സരത്തില്‍ ഒന്നാം റാങ്ക് നേടി ദുആ ഐമന്‍വണ്ണപ്പുറം (ഇടുക്കി): ബി.സ്മാര്‍ട്ട് അബാക്കസ് കോയമ്പത്തൂരില്‍ വെച്ച് സംഘടിപ്പിച്ച ദേശീയതല അബാക്കസ് മത്സരത്തില്‍ ഒന്നാം റാങ്ക് നേടി ദുആ ഐമന്‍. സാന്‍ ജോ സി.എം.ഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദുആ ഐമന്‍.പഞ്ചായത്ത് തലത്തില്‍ വണ്ണപ്പുറം സെന്ററിലും, ജില്ലാതലത്തില്‍ കട്ടപ്പനയിലും, സംസ്ഥാനതലത്തില്‍ തൃശൂരിലും നടന്ന മത്സരങ്ങള്‍ വിജയിച്ച ശേഷമാണ് ദുആ കോയമ്പത്തൂരില്‍ നടന്ന ദേശീയതല മത്സരത്തില്‍ പങ്കെടുത്തത്. 8 മിനിറ്റിനുള്ളില്‍ 100 ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയാണ് ഈ നേട്ടം കൈവരിച്ചത്. വണ്ണപ്പുറം തൊട്ടിയില്‍ വീട്ടിലെ നിഷാദ് കരീം, അനീസ നിഷാദ് എന്നിവരാണ് മതാപിതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *