എംഡിഎംഎ യുമായി കൈതപ്പൊയിൽ സ്വദേശി പിടിയിൽ

Spread the love

കോഴിക്കോട്കൈതപ്പൊയിൽ മാരക ലഹരിമരുന്നായ 11.16 ഗ്രാം എംഡിഎംഎയുമായി ഒരാളെ കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കൈതപ്പൊയിൽ പിലാത്തോട്ടത്തിൽ ദിൽഷാദ് മുഹമ്മദ് (21) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ കൈതപ്പൊയിലിൽ വെച്ച് റൂറൽ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. KL 57 AC 1569 നമ്പർ താർ ജീപ്പ് സഹിതമാണ് അറസ്റ്റ്. ജീപ്പിന്റെ ഡോർ പാഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.വയനാട് ജില്ലകളിലെ പ്രധാന ലഹരി വിൽപനക്കാരനാണ് ഇയാൾ. 2024-ൽ ഒന്നേകാൽ കിലോ കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും വിൽപന നടത്തി വരികയായിരുന്നു. ബംഗളൂരുവിൽ നിന്നുള്ള മൊത്തവിൽപനക്കാരിൽ നിന്നാണ് എംഡിഎംഎ വാങ്ങുന്നത്.താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ.കെ. രാഘവചന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം ഡാൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, എഎസ്ഐ എൻ.എം. ജയരാജൻ, സീനിയർ സിപിഒമാരായ പി.പി. ജിനീഷ്, പി.കെ. അനസ്, അനൂപ് സെൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *