എന്‍.സി.സി- കേഡറ്റുകളുടെ ജല സാഹസിക യാത്ര തുടങ്ങി

Spread the love

കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ നേവല്‍ വിംഗ് എന്‍.സി.സി കേഡറ്റുകളുടെ ജല സാഹസിക യാത്ര കൊല്ലം തേവള്ളിയിലുള്ള 3-കേരള നേവല്‍ യൂണിറ്റ് എന്‍.സി.സി ബോട്ട് ജെട്ടിയില്‍ ഇന്ന് (03 സെപ്റ്റംബർ) ആരംഭിച്ചു. കൊല്ലം എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കെ.ലോകനാഥൻ
പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തു.

കേഡറ്റുകളിൽ സാഹസികത, സീമാൻഷിപ്പ്, നാവിഗേഷൻ ശേഷി ഉൾപ്പെടെ നേതൃപരമായ കഴിവുകൾ വളർത്തിയെടുക്കുകയാണ്ക നാവിക പര്യവേഷണത്തിന്റെ ലക്ഷ്യമെന്ന് ബ്രിഗേഡിയർ ലോകനാഥൻ പറഞ്ഞു. തീരശുചീകരണം ഉൾപ്പെടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും വിവിധ വിഷയ ങ്ങളിൽ ബോധവത്കരണ പരിപാടികളും വരുവേഷണത്തിനിടെ കേഡറ്റുകൾ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരസുരക്ഷ
സംബന്ധിച്ച അവബോധം കേഡറ്റുകളിൽ വളർത്തിയെടുക്കാനും പര്യവേഷണം സഹായിക്കും.

കൊല്ലം മുതല്‍ ആലപ്പുഴയിലെ കണ്ണങ്കര വരെയും ദേശീയ ജലപാത -3 വഴി തിരിച്ചുമുള്ള സാഹസിക യാത്ര ഈ മാസം 10-ന് അവസാനിക്കും. അഷ്ടമുടി, പുന്നമട, വേമ്പനാട് കായലുകളിലൂടെ കടന്നു പോകുന്ന കേഡറ്റുകള്‍ മൊത്തം 210 കിലോമീറ്റര്‍ ദൂരം പിന്നിടും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 35 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 65 കേഡറ്റുകളാണ് ഈ പായ് വഞ്ചി തുഴച്ചിൽ യാത്രയില്‍ പങ്കെടുക്കുത്.
നീന്തല്‍, ശാരീരിക ക്ഷമത, ബോട്ട് തുഴച്ചിലിനുള്ള അഭിരുചി എന്നിവയിലെ പ്രാവീണ്യം അടിസ്ഥാനമാക്കിയാണ് കേഡറ്റുകളെ തിരഞ്ഞെടുത്തത്.

മൂന്ന് തുഴച്ചിൽ ബോട്ടുകളില്‍ യാത്ര നടത്തുന്ന കേഡറ്റുകള്‍, അതത് എന്‍.സി.സി. യൂണിറ്റുകളില്‍ കഠിനമായ പരിശീലനം നേടിയ ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രയിലെ അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുതിന് 3-കേരള നേവല്‍ യൂണിറ്റിലെ ജീവനക്കാര്‍ റൂട്ട് സമഗ്രമായി പരിശോധിച്ചു.

കൊല്ലം 3-കേരള നേവല്‍ യൂണിറ്റ് എന്‍.സി.സി.യുടെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ജെ.പരമേശ്വരൻ, ലഫ്റ്റനൻ്റ് കമാൻഡർ രാഹുൽ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പര്യവേഷണം. കേഡറ്റുകളിൽ അച്ചടക്കം, ടീം വര്‍ക്ക്, പ്രതിരോധശേഷി എന്നിവ വളര്‍ത്തിയെടുക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാന്‍ അവരെ സജ്ജമാക്കുകയുംണ് പര്യവേഷണ ത്തിന്‍റെ ലക്ഷ്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *