.ഡി. സതീശന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടെങ്കില്‍ അഴിമതിക്കാരായ പിഎസ്‌സി ഭരണസമിതിയെ പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍ എംഎല്‍എതിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കാന്‍
വി.ഡി. സതീശന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടെങ്കില്‍ അഴിമതിക്കാരായ പിഎസ്‌സി ഭരണസമിതിയെ പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍ എംഎല്‍എ
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കാന്‍ യുവമോര്‍ച്ച നടത്തുന്ന ഈ ചരിത്രപരമായ പോരാട്ടം വിജയം കണ്ടേ അവസാനിപ്പിക്കൂയെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. രജിസ്‌ട്രേഷനിലൂടെ ഭാരതീയ പൗരത്വം നേടിയിട്ടുള്ളവര്‍ നയിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിലെ യുവാക്കള്‍ നീതി പ്രതീക്ഷിക്കുന്നില്ലായെന്നും അതുകൊണ്ടാണ് രാപ്പകല്‍ സമരത്തിലൂടെ ഐതിഹാസികമായ സമര പോരാട്ടത്തിന് യുവമോര്‍ച്ച തുടക്കം കുറിക്കുന്നതെന്നും ബി.ബി. ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. യുവമോര്‍ച്ച പിഎസ്‌സി ആസ്ഥാനത്തിന് മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന വ്യാപകമായ സമരം നടത്തിയ യുഡിഎഫിന് ആര്‍ജ്ജവമുണ്ടെങ്കില്‍ പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള ബോര്‍ഡംഗങ്ങളെ പിരിച്ചുവിടാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പിഎസ്‌സിയിലെ ക്രമക്കേടുകളെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യം വരുത്തക്ക രീതിയില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തണം. കേരളം ഭരിച്ച രണ്ടുമുന്നണികളുടെയും കാലത്ത് വ്യാപകമായ ക്രമക്കേടുകള്‍ക്കാണ് പിഎസ്‌സി സാക്ഷ്യം വഹിച്ചിട്ടുള്ളത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഇപ്പോഴും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇങ്ങനെ ഒരു അട്ടിമറി പിഎസ്‌സി അന്വേഷണത്തില്‍ നടത്തിയിട്ടുണ്ട്. ഞങ്ങള്‍ അന്വേഷിക്കുകയാണ് എന്നാണ് പറയുന്നത്. എല്‍ഡിഎഫിനെ സംരക്ഷിക്കുന്ന ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടാകില്ല. അതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെടുന്നത്.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ശബരിമല സ്വര്‍ണത്തട്ടിപ്പ് കേരളീയര്‍ക്ക് മനസ്സിലായത് കേരള ഹൈക്കോടതി നടത്തിയ അന്വേഷണത്തിന്റെ ഫലമായിട്ടാണ്. ചരിത്രപരമായ ആ പോരാട്ടത്തിന് മുന്നില്‍ നിന്നത് ബിജെപി മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ദേവസ്വം ബോര്‍ഡിലെ പോലെ മറ്റൊരു തട്ടിപ്പാണ് പിഎസ്‌സിയിലും നടക്കുന്നത്. പ്രശാന്ത് അടക്കമുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഇന്ന് ജയിലറകളിലാണെന്ന കാര്യം പിഎസ്‌സി ചെയര്‍മാനെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ഗോപകുമാര്‍ പറഞ്ഞു.
കേരളത്തിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഏക യുവജന പ്രസ്ഥാനം യുവമോര്‍ച്ചയാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതുവരെ യുവമോര്‍ച്ചയുടെ ഈ പോരാട്ടം തുടരും. അതിന് നേതൃത്വം നല്‍കുന്ന യുവമോര്‍ച്ചയോടൊപ്പം ബിജെപിയും ഉണ്ടാകുമെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പൂര്‍ണ്ണമായും നേടിയെടുത്തിട്ടല്ലാതെ ഈ സമരത്തില്‍ ഒരിഞ്ചു പിന്നോട്ട് പോകില്ലായെന്ന് അധ്യക്ഷത വഹിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മനുപ്രസാദ് പറഞ്ഞു. യുവമോര്‍ച്ചയുടെ രാപ്പകല്‍ സമരത്തിന്റെ പന്തലില്‍ നിന്ന് തുടര്‍ സമരത്തിന്റെ പ്രഖ്യാപനമാണ് ഇവിടെ നടക്കുന്നത്. അഴിമതിക്കാരായ ഈ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പുറത്താക്കി ഈ പിഎസ്‌സി ശുദ്ധീകരിച്ചശേഷം മാത്രമെ യുവമോര്‍ച്ചയുടെ സമരം അവസാനിപ്പിക്കുവെന്നും മനുപ്രസാദ് പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്,വിഷ്ണു വഞ്ചിമല,വരുൺ പ്രസാദ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് : ശ്രുതി പൊയ്ലൂർ,ഷിജിൽ കെ, സംസ്ഥാന സെക്രട്ടറിമാർ : അഖിൽ എ എസ്,ജില്ലാ പ്രസിഡന്റുമാരായ (സിറ്റി) വിഷ്ണു കെ ആചാരി,(നോർത്ത് ) സൂര്യ കൃഷ്ണൻ, (സൗത്ത്) ചൂണ്ടിക്കൽ ഹരി,സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു പ്രകാശ്,
സംസ്ഥാന ട്രഷറർ റിഷഭ് മോഹൻ.എന്നിവർ സമരത്തിന് നേതൃത്വം നൽകി.

