ഉണ്ണിരാജ ഐപിഎസിന്റെ മകൻ എംഡിഎംഎയുമായി എക്സൈസ് പിടിയിൽ

Spread the love

​തൃശൂർ ചിയ്യാരത്ത് ലഹരിമരുന്ന് ഇടപാടിനിടെ പ്രമുഖ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ണിരാജ ഐപിഎസിന്റെ മകൻ പിടിയിലായി. ഉണ്ണിരാജയുടെ മകൻ അഭിജിത്ത്, ഇയാളുടെ കൂട്ടാളി റോജർ എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ബൈക്കിലെത്തി അഞ്ച് ഗ്രാം എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രതികൾ എക്സൈസ് വലയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണായകമായ ഈ അറസ്റ്റ് നടന്നത്. രണ്ടുപേർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം എക്സൈസ് കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.


Leave a Reply

Your email address will not be published. Required fields are marked *