കാട്ടാന ഭീതിയിൽ അതിരപ്പിള്ളി; ആർ.ആർ.ടി സംഘത്തിന് നേരെ കാട്ടാനയുടെ പാഞ്ഞടുക്കൽ
അതിരപ്പിള്ളി: തൃശ്ശൂർ അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ഭീതിയുടെ നിഴലിൽ. മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിന് (RRT) നേരെ കാട്ടാന പാഞ്ഞടുത്തു.പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ വനത്തിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആർ.ആർ.ടി സംഘത്തിന് നേരെ പെട്ടെന്ന് ആന തിരിഞ്ഞോടിയത്. ഉദ്യോഗസ്ഥർ സമയോചിതമായി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിരപ്പിള്ളി മേഖലയിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.ജനവാസ മേഖലകളിലേക്ക് ആന നിരന്തരമായി ഇറങ്ങുന്നത് പ്രദേശവാസികളുടെ ജീവിതത്തിനും സ്വത്തിനും വലിയ ഭീഷണിയാകുന്നുണ്ട്. ഭീതി വിതയ്ക്കുന്ന കാട്ടാനയെ അടിയന്തരമായി ഉൾവനത്തിലേക്ക് തുരത്താൻ കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

