തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 4766 പേർ മത്സര രംഗത്ത്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുമ്പോൾ 4766 പേരാണ് ജില്ലയിൽ മത്സരരംഗത്തുള്ളത്. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് ജില്ലയിലെ അന്തിമ സ്ഥാനാർഥി പട്ടിക വ്യക്തമാകുന്നത്. തിരുവനന്തപുരം കോർപറേഷനിലെ 101 വാർഡുകളിൽ നിന്നായി 348 പേരാണ് മത്സരരംഗത്തുള്ളത്.ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ നിന്നായി 375 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ചിത്രം വ്യക്തമായപ്പോൾ 110 പേരും , ബ്ലോക്ക് പഞ്ചായത്തിൽ 543 പേരും ഗ്രാമപഞ്ചായത്തുകളിൽ നിന്ന് 3738 പേരുമാണ് മത്സര രംഗത്തുള്ളത്. ആകെ ജില്ലയിൽ 2223 പുരുഷന്മാരും 2543 വനിതകളുമാണ് മാറ്റുരയ്ക്കുന്നത്

