തൃശൂർ പൂരത്തിന് കൊടിയേറി

Spread the love

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യ കൊടി ഉയർന്നത്. ശ്രീകോവിലിൽ നിന്നും പൂജിച്ചു നൽകിയ കൊടികൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറി. ആർപ്പുവിളിയോടെ ദേശക്കാർ കൊടി ഉയർത്തി. അങ്ങനെ ഈ കൊല്ലത്തെ തൃശൂർ പൂരത്തിന് തുടക്കമായി. ഇന്നേക്ക് ഏഴാം നാൾ ഞായറാഴ്ച്ചയാണ് തൃശൂർ പൂരം.ഉച്ചക്ക് 12 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിമരം ഉയർത്തി. തിരുവമ്പാടിക്കും പാറമേക്കാവിനും പുറമേ 8 ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറി.

Leave a Reply

Your email address will not be published. Required fields are marked *