ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗാനൈസേഷന്റെ 10ആം വാർഷികത്തോട് അനുബന്ധിച്ചു 80ആം സ്വാതന്ത്രദിനാഘോഷവും പുസ്തകപ്രകാശനവും ഉപഹാര സമർപ്പണവുംമാധ്യമ അവാർഡ് വിതരണവും 2026ഓഗസ്റ്റ്
ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗാനൈസേഷന്റെ 10ആം വാർഷികത്തോട് അനുബന്ധിച്ചു 80ആം സ്വാതന്ത്രദിനാഘോഷവും പുസ്തകപ്രകാശനവും ഉപഹാര സമർപ്പണവും
മാധ്യമ അവാർഡ് വിതരണവും 2026ഓഗസ്റ്റ് 15രാവിലെ 10മണി മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിലെ അടിയോടി ഹാളിൽ നടക്കും. ഫ്രീഡം ഫിഫ്റ്റി യുടെ 10ആം വാർഷിക ആഘോഷം കൂടിയാണ് ഇത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരവും മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് അവാർഡും നൽകും.അയൂബ് ഖാൻ (മംഗളം,) വേണു മുട്ടക്കാട് (മനോരമ )ദീപ സജീവ് (കേരളന്യൂസ് )ജോസി തുമ്പാനത്ത് (സിറ്റി വോയിസ് )ഷാജൻ കാവുങ്കൽ (കേരള കൗമുദി )സതീഷ് കരിം കുളം (ജന്മഭൂമി )രാധാകൃഷ്ണൻ (മാതൃഭൂമി )
നാസർ (സിറാജ് )
രാജേന്ദ്രകുമാർ (ദീപിക )
പ്രദീപ് ചിറക്കൽ (മാതൃഭൂമി )
എ. പി. ജിനൻ (കേരള കൗമുദി )ധൗലത്ഷാ(പീപ്പിൾ ന്യൂസ്) ഇവർക്ക് ആണ് മാധ്യമ പുരസ്‌കാരം.കൂടാതെ ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജതനുവിന്റെ “ഓർമ്മകൾ നൊമ്പരങൾ “എന്നകഥാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻപിരപ്പൻ കോട് ശ്യാം കുമാർ സ്വാഗതം പറയുന്ന യോഗത്തിൽ ജീവാമൃതം ഡോ. ബി. കെ.സിന്ധു നന്ദി പറയും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയിരിക്കും. വിശിഷ്ട്ടഅതിഥികളാ യി തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ്മ.പന്ന്യൻ രവീന്ദ്രൻ എക്സ്.എം. പി. അഡ്വ ശരത് ചന്ദ്രപ്രസാദ് എക്സ് MLA. സൂര്യ കൃഷ്ണമൂർത്തി. പിന്നണി ഗായകൻ പന്തളം ബാലൻ.സിനിമ താരം കൊല്ലം തുളസി. എം. ആർ. ഗോപകുമാർ. ശിവ മുരളി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. റോബർട്ട് സാം. നൗഷാദ് തോട്ടിൻകര.A. K ഉണ്ണികൃഷ്ണൻ. കവിസിന്ധു വാസുദേവൻ. പിരപ്പൻകോട് മധു. എന്നിവർ സംസാരിക്കും. രാവിലെ 10മണി മുതൽ 5മണിവരെ നടക്കുന്ന ഈ ചടങ്ങിൽ. കഥാ പ്രസംഗം. കവി അരങ്ങ്. മോട്ടിവേഷൻ ക്ലാസ്സ്. എന്നിവ ഉണ്ടായിരിക്കുംഎന്ന് ഫ്രീഡം ഫിഫ്റ്റി ഭാരവാഹികൾ അറിയിച്ചു. ഇന്ന് നടന്നപത്ര സമ്മേളനത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ
റസൽ സബർമതി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.

