ബാലരാമപുരത്ത് നവീകരിച്ച പുതിയ സി.ഐ ഓഫീസിൻ്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു
ബാലരാമപുരം: പ്രദേശത്തെ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച ബാലരാമപുരത്തെ പുതിയ സി.ഐ ഓഫീസിൻ്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് കെട്ടിടം സഹായകമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ജനസൗഹൃദ പോലീസ് തത്ത്വങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ജെ കെ അനിൽകുമാറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താക്കോൽ കൈമാറി.ചടങ്ങിൽ .വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി മെമ്പർ വിൻസന്റ് ഡി പോൾ, യു.ഡി.എഫ് കൺവീനർ എ.എം സുധീർ, സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്, നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ, റൂറൽ അഡീഷണൽ എസ്.പി ജെ.കെ ബിനിൽ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഡി.വൈ.എസ്.പി ബിനുകുമാർ, സ്പെഷ്യൽ ബ്രാഞ്ച ഡി.വൈ.എസ്.പി അനിൽകുമാർ, ബാലരാമപുരം സി.ഐ അഭിലാഷ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.പുതിയ ഓഫീസ് നിലവിൽ വന്നതോടെ ബാലരാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും കൂടുതൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

