തൃശൂർ മെഡിക്കൽ കോളേജിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഗ്നിബാധ

Spread the love

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കെട്ടിടത്തിൻ്റെ പണി ഏകദേശം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾ ഉൾപ്പെടെയുള്ള അവസാനഘട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം.കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത് സമീപത്തെ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ്. തന്നെ അവർ പോലീസിനും ഫയർഫോഴ്‌സിനും വിവരം നൽകുകയായിരുന്നു.വിവരം അറിഞ്ഞ് തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി നാലോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചുഅപകടത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന ഡ്രില്ലിംഗ് -നിന്നോ ഷോർട്ട് സർക്യൂട്ട് മൂലമോ ആകാം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കാരണം പറയാനാകൂ.രോഗികളെയോ ജീവനക്കാരെയോ ഇവിടേക്ക് മാറ്റിയിട്ടില്ലാത്തതിനാൽ ആളപായമോ ആർക്കെങ്കിലും പരിക്കേ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സമീപത്ത് മറ്റ് കെട്ടിടങ്ങൾ ഇല്ലാത്തതും മേഖലയിൽ പെയ്യുന്ന കന തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ സഹായിച്ചു.സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്ത് നേരിയ പരിഭ്രാന്തി ഉണ്ടായിരുന്നു. കെട്ടിടത്തിനും നിർമ്മാണ സാമഗ്രികൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഷ്ടത്തിൻ്റെ കണക്ക് വിലയിരുത്തി വരികയാണെന്ന് അധികൃതർപറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *