അമ്പൂരിയിൽ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി 3 വയസ്സുകാരിയുടെ മരണം; കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

തിരുവനന്തപുരം: അമ്പൂരിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.‌‌ ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിഷ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.അതേസമയം കുഞ്ഞിന്റെ അമ്മ നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് വിനോദയാത്രക്കായി പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്. ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്.വാഹന അപകടത്തിന് കാരണം ഹാൻ്റ് ബ്രേക്കിൻ്റെ കേബിള്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *