സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു
തൃശ്ശൂർ : വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്.ഞാറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം. വേലൂരിൽ നിന്ന് തൃശൂർക്ക് വരുന്നതിനിടെയാണ് അപകടം. അമ്മ ശാന്തിയെ (44) പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

