ജനോപകാര പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ജനോപകാര പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം ആഗ്രഹിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ചില പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്ക് പൊരുത്തപ്പെടാനാകുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കരുതെന്നാണ്. സര്‍ക്കാര്‍ നിലപാടിനെ ജനം അംഗീകരിച്ചതിനാലാണ് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് തുടര്‍ഭരണമുണ്ടായത്.എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. എന്നാല്‍, നാടിന്റെ വികസനത്തിന് എതിരായ ശക്തികള്‍ക്ക് ഇത് വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്. അതിനാല്‍, അവര്‍ രീതി കടുപ്പിക്കുന്ന നിലയുണ്ട്. ഇതൊന്നും നാടിന്റെ നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുകൂടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. ജനം ആഗ്രഹിക്കുന്ന രീതിയില്‍തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.