തിരുവനന്തപുരം ജില്ലയിൽ സിപിഐ യിൽ കൂട്ടരാജി തുടരുന്നു….

Spread the love

48 വർഷത്തെ സിപിഐ ബന്ധം ഉപേക്ഷിച്ചു സിപിഐ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആയ വി എസ്. സുലോചനന്റെ നേതൃത്വത്തിൽ. നൂറു കണക്കിന് പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർ ന്നു….
തിരുവനന്തപുരം…:
19/6/2026
സിപിഐ നേതൃത്വത്തിന്റെ സാധാരണ പ്രവർത്തകരോടുള്ള അവഗണനയിലും അഴിമതിയിലും പ്രതിഷേധിച്ചുകൊണ്ട് നേമം മണ്ഡലത്തിലെ മണ്ഡലത്തിലെയും മറ്റ് വിവിധ പ്രദേശങ്ങളിലെയും നൂറുകണക്കിന് പാർട്ടിപ്രവർത്തകരും മഹിള,യുവജന,ട്രേഡ് യൂണിയൻ രംഗത്തെ ഉൾപ്പെടെ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളുംഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായ കനത്ത പരാജയത്തിൽ നിന്നും പാഠം ഉൾക്കൊള്ളാതെ തെറ്റുകൾ തിരുത്താതെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് നേതൃത്വം മുന്നോട്ടുപോകുന്നു സിപിഐ പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ തകർച്ച നേരിടുന്ന കാലഘട്ടമാണ് കഴിഞ്ഞ 10 വർഷത്തെ ഭരണത്തിലെ അഴിമതിക്കും സാമ്പത്തിക ക്രമക്കേടുകളും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ തകർച്ചയും സിപിഐ വളരെ തിരിച്ചടി നേരിടുന്നു പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നും തിരുത്തണമെന്നും ആവശ്യപ്പെടുന്ന ഞങ്ങളെപ്പോലുള്ള പാർട്ടി പ്രവർത്തകരെ പലതരത്തിലുള്ള അവഗണിക്കും തെറ്റായ സംഘടന പരമായ നടപടിക്കും വിധേയമാക്കുന്നു കാഴ്ചയാണ് കാണുന്നത് കേരളത്തിലുടനീളം പാർട്ടി വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്…..

ഡി സി സി ഓഫീസിൽ ചേർന്ന സ്വീകരണചടങ്ങിൽ ഡി സി സി പ്രസിഡന്റ്‌ എൻ ശക്തന്റെ അധ്യക്ഷതയിൽമുൻ കെ പി സി സി പ്രസിഡന്റും ബഹു ആരോഗ്യ ദേവസ്വം മന്ത്രിയുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു… ശ്രീ മീനാങ്കൽകുമാർ സ്വാഗതം ആശംസിക്കുകയും നെയ്യാറ്റിൻകര സനൽ, കെ. എസ് ശബരിനാഥൻ, പി കെ വേണുഗോപാൽ, മണക്കാട് സുരേഷ് വട്ടിയൂർക്കാവ് ജയകുമാർ, കവടിയാർ സുരേഷ്, കളത്തra മധു,, കൊഞ്ചിറവിള വിനോദ് തുടങ്ങിയവർ സംസാരിച്ചു….

സിപിഐ നേമം മണ്ഡലം കമ്മറ്റി അംഗങ്ങളായ ശ്രീ കൊഞ്ചിറവിള ഗോപു, നഗരസഭ കൗൺസിലർ ആയിരുന്ന ഗീതാകുമാരി, മേലാങ്കോട് ശിവകുമാർ, ആശാ പി നായർ, പൂജപ്പുര വാർഡിൽ LDF സ്ഥാനാർത്ഥിയായിരുന്ന പൂജപ്പുര രാജേഷ്.. തൈവിള സുരേന്ദ്രൻ, ഷൈജുനാഥ്‌,നേതാജി (സിപിഐ മണ്ഡലം കമ്മറ്റി വർക്കല )എന്നിവരുടെ നേതൃത്വത്തിൽനിരവധി പേർ… ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു….

Leave a Reply

Your email address will not be published. Required fields are marked *