വയലാർ രാമവർമ്മ സാംസ്കാരിക കേരളത്തിന്റെ നവോത്ഥാന നായകൻയെന്ന് മന്ത്രി വിഷ്ണുനാഥ്

Spread the love

തിരുവനന്തപുരം : വയലാർ രാമവർമ്മ സാംസ്കാരിക കേരളത്തിന്റെ നവോത്ഥാന നായകൻ. മന്ത്രി വിഷ്ണുനാഥ്, വയലാർ രാമവർമ്മ മഹാകവി കേരളത്തിന്റെ പരിവർത്തനത്തിനും സാംസ്കാരിക മേഖലയ്ക്ക് ഊന്നൽ നൽകിയ മഹാ പണ്ഡിതനാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിൽ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സാംസ്കാരിക പ്രവർത്തകർക്കും അർഹമായ അംഗീകാരങ്ങൾ ഈ ഗവൺമെന്റ് കൊടുക്കുമെന്നും എന്നും കേരളം ഭാരതത്തിന് മാതൃകയാണ് സാംസ്കാരിക പ്രവർത്തനത്തിൽ നിന്നും മന്ത്രി കൂട്ടിച്ചേർത്തു, വയലാർ സാംസ്കാരിക വേദി ട്രസ്റ്റ് ചെമ്പൈ മെമ്മോറിയൽ സംഗീതസഭയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വയലാർ പ്രസിഡന്റ് ഡിആർ. ജി. രാജ് മോഹൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുൻമന്ത്രി വി എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി, നാഷണൽ സെൻസർ ബോർഡ് മെമ്പർ മുക്കം പാലമൂട് രാധാകൃഷ്ണൻ, വൈക്കം വേണുഗോപാൽ, വിജയകുമാർ, ഗോപൻ ശാസ്തമംഗലം, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *