വെസ്റ്റ് ബംഗാൾ സ്വദേശിയെഹെറോയിനുമായിപിടികൂടി
കാട്ടാക്കട :
ഹെറോയിനുമായി വെസ്റ്റ്ബംഗാൾ മാൽഡ സ്വദേശിയും ഇപ്പൊൾ കൊട്ടാരക്കരയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ആസാദ്
ഹുസൈനെ(32) കാട്ടാക്കട എക്സൈസ് സംഘം പിടികൂടി.ബുദ്ധാഴ്ച വൈകുന്നേരം 4
മണിയോടെ തച്ചോട്ടുകാവ്- മൂങ്ങോട് റോഡിൽ
മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് നിന്നാണ് ഇയാള് പിടിയിലായത്.എക്സൈസ്
സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറച്ചുദിവസമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാള് പിടിയിലായത്. സ്ഥലത്ത് വച്ച് ഇയാളെ ദേഹ പരിശേധന നടത്തിയതിൽ
ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരുന്ന 27 ഗ്രാം
ഹെറോയിൽ എക്സൈസ് കണ്ടെത്തുകയായിരുന്നു. മുൻപ് പ്രദേശത്ത് ഈ ഭാഗത്ത് ജോലിക്ക് തീർന്ന പ്രതി ഇപ്പോൾ മറ്റാർക്കോ വേണ്ടി ഹീറോയിൽ നൽകാൻ എത്തിയതാണ് എന്ന് എക്സൈസ് സംഘം പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

