ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 10613.ഇതുവരെ എടുത്ത കേസുകൾ 9839

Spread the love

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം,31 കേസുകളിലായി 32 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9839 ആയി ഉയര്‍ന്നു. ഇതുവരെ 21362.731 ഗ്രാം എം.ഡി.എം.എയും 1110.696 കി.ഗ്രാം കഞ്ചാവും 523.827 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 21 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.332 ഗ്രാം എം.ഡി.എം.എയും 10.590 കി.ഗ്രാം കഞ്ചാവും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 14 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9388 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 604 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6645 ബോധവത്ക്കരണ പരിപാടികളും നടത്തി.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *