വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 മരണം. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും. നിരവധി പേർ കുഴഞ്ഞുവീണു;മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 മരണം. കരൂർ റാലിയിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരി 3 പേർ കുട്ടികളാണ്.ആറ് കുട്ടികൾ ഉൾപ്പെടെ ഇരുപതിലേറെ പേർ കുഴഞ്ഞുവീണു. ഇതോടെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി. മന്ത്രിമാരും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജയ് ആരോപിച്ചു. ചെയ്യാൻ പറ്റുന്നതേ താൻ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ധാനങ്ങൾ നൽകില്ല. മുഖ്യമന്ത്രി |ഓരോന്നും വെറുതേ പറയുന്നതു പോലെ താൻ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി .മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിക്കുകയും നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി.സ്ഥലത്തേക്ക് അടിയന്തരമായി എത്താന്‍ കരൂർ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് പുറപ്പെട്ടു. മുൻ മന്ത്രി സെന്തിൽ ബാലാജി ആശുപത്രിയിലെത്തി. അപകടത്തിന് പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.