2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് നാളെ അവതരിപ്പിക്കും

Spread the love

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. നാളെ രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വച്ചാണ് ബഡ്ജറ്റ് അവതരണം നടത്തുക. ക്ഷേമ പെൻഷൻ തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് അറിയിക്കുന്നതാണ്. പെൻഷൻ കൂട്ടണമെന്ന സമ്മർദ്ദം സിപിഎമ്മിൽ നിന്നും മുന്നണിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ വർദ്ധനവ് ഉണ്ടായേക്കില്ലെന്നാണ് സൂചന.ബഡ്ജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രി ബാലഗോപാൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതാണ്. പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിന് പകരം, ഇപ്പോൾ വിതരണം ചെയ്യുന്ന 1600 രൂപ കൃത്യമായി നൽകാനുള്ള തീരുമാനം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിലവിൽ, 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ് ബാക്കിയുള്ളത്. ഇതിൽ രണ്ട് മാസത്തെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്തേക്കും. സർക്കാറിന്റെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട്, ഫീസുകളും നിരക്കുകളും വർദ്ധിപ്പിക്കൽ അടക്കമുള്ള തീരുമാനങ്ങൾ ഇക്കുറി ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *