പൂജപ്പുര സരസ്വതിക്ഷേത്രത്തിൽ ആദ്യാക്ഷരം കുരുന്നുകൾ കുറിച്ചു : കുമാരസ്വാമിക്ക് ഭക്തി നിർഭരമായ സ്വീകരണം

Spread the love

തിരുവനന്തപുരം : പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുരുന്നുകൾ കുറിച്ചു. സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിലും ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിലുമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. 50 ലധികം ആചാര്യമാരാണ് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭത്തിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. തുടർന്ന് ഭഗവാൻ കുമാരസ്വാമിക്ക് ഭക്തിനിർഭരമായ സ്വീകരണമാണ് പൂജപ്പുര ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നൽകിയത്. നൂറുകണക്കിന് താലപ്പൊലികളും , പഞ്ചവാദ്യം റോളർ സ്കേറ്റിംഗ് എന്നിവയുടെ അകമ്പടിയോടെ വെള്ളി കുതിരയിലാണ് ഭഗവാൻ കുമാരസ്വാമി പൂജപ്പുര ക്ഷേത്രത്തിലെത്തിയത്. ഘോഷയാത്രയിൽ വേൽ കാവടി, പുഷ്പ കാവടി , തേർ കാവടി കുംഭകടം സൂര്യവേൽക്കാവടി , തുടങ്ങിയവ ഉണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് മഹാകാവടി അഭിഷേകം നടന്നു. പോലീസിൻ്റെ ഗാർഡ് ഓഫ് ഓണർക്ക് ശേഷം പള്ളിവേട്ടയും കഴിഞ്ഞു ഭഗവാൻ കുമാരസ്വാമി തിരിച്ചു മടങ്ങും. ഇതോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *