തിരയിൽപ്പെട്ട് സ്ത്രീ മരിച്ചു
നാഗർകോവിൽ : ഭർത്താവിനൊപ്പം കടലിൽ കാൽ കഴുകാൻ ഇറങ്ങിയ സ്ത്രീ തിരയിൽപ്പെട്ട് മരിച്ചു.ആരൽവായ്‌മൊഴി ദേവസഹായം മൗണ്ടിൽ ഫ്രാൻസിസിന്റെ ഭാര്യ അരുൾശീലി (71) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ഈത്താമൊഴിക്ക് സമീപം പെരിയകാട് ദേവാലയത്തിൽ എത്തിയശേഷം സമീപത്തുള്ള കടലിൽ കാൽ കഴുകാൻ ശ്രമിക്കുമ്പോഴാണ് തിരയിൽപ്പെട്ടത്.ഇവർക്കൊപ്പം ബന്ധുവായ ഹൃദയറാണിയും ഉണ്ടായിരുന്നു, അപ്രതീക്ഷിതമായി വന്ന തിരയിൽ മൂന്ന് പേരും അകപ്പെട്ടു. മത്സ്യത്തൊഴിലാളികൾ മൂന്ന് പേരെയും കരയ്ക്കെടുത്തെങ്കിലും അരുൾശീലിയുടെ ജീവൻ രക്ഷിക്കാനായില്ല.കുളച്ചൽ മറൈൻ പോലീസ് കേസെടുത്തു.