കാട്ടാന കൃഷി നശിപ്പിച്ചു
വിതുര : ആദിവാസിമേഖലയിൽ വീണ്ടും കാട്ടാനശല്യം. പഞ്ചായത്തിലെ നാരകത്തിൻകാലയിൽ ഇറങ്ങിയ ആനക്കൂട്ടം കൃഷി നശിപ്പിച്ചു. നാരകത്തിൻകാല സുരേന്ദ്രൻ കാണിയുടെ പുരയിടത്തിലെ വാഴ, കവുങ്ങ്, ഇടവിളകൾ എന്നിവ നശിപ്പിച്ചു. സമീപത്തെ മുരുകൻകാണിയുടെ വീട്ടുമുറ്റം വരെ ആനക്കൂട്ടമെത്തി.കഴിഞ്ഞ ദിവസം കല്ലാറിലും ആനകൾ കൃഷി നശിപ്പിച്ചിരുന്നു. കല്ലാർ സ്വദേശികളായ ചന്ദ്രൻ, ഗിരിജമ്മ എന്നിവരുടെ വീട്ടുവളപ്പിലിറങ്ങി വാഴയും കമുകുമാണ് നശിപ്പിച്ചത്. ഇവിടങ്ങളിൽ തെരുവുവിളക്ക് കത്താത്തതു മൂലം പുറത്തിറങ്ങാൻപോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ.