കോഴിക്കോട്ട് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി : രണ്ടു പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.ഫെബ്രുവരി 18ന് രാത്രിയാണ് സംഭവം. ബലമായി മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നഴ്‌സിങ് കോളേജിലെത്തിയ വിദ്യാര്‍ഥിനി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തായത്.പ്രതികള്‍ രണ്ടു പേരും കോഴിക്കോടും എറണാകുളത്തും പഠിക്കുന്ന വിദ്യാര്‍ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.