എയർ ഇന്ത്യയുടെ വിമാനയാത്ര മുന്നറിയപ്പ് കൂടാതെ റദ്ദാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പ്രവാസി സെന്റർ ഉപവാസ സമരം നടത്തി
തിരുവനന്തപുരം : എയർ ഇന്ത്യയുടെ വിമാനയാത്ര മുന്നറിയപ്പ് കൂടാതെ റദ്ദാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പ്രവാസി സെന്റർ ഉപവാസ സമരം നടത്തി. ജെ.പി.സി എയർ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള സർവ്വീസുകൾ അനിശ്ചിതമായി വൈകുന്നതും അപ്രതീക്ഷിതമായി വിമാനം റദ്ദ്ചെയ്യുന്നതും ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്നു .പ്രവാസികളായ യാത്രക്കാർ പലപ്പോഴും അവധി തീരുന്നതിന്റെ അവസാന നാളുകളിൽ ആയിരിക്കും എയർ ഇന്ത്യയെ വിശ്വസിച്ച് യാത്ര പ്ലാൻ ചെയ്യുന്നത് . അപ്രതീക്ഷിതമായി ഉണ്ടാകുന്ന റദ്ദാക്കലും, വൈകിക്കലും ,പല പ്രവാസി യാത്രക്കാരുടെയും ജോലി നഷ്ടപ്പെടുത്തുന്ന തടക്കമുള്ള ബുദ്ധിമുട്ടുകളിലേക്ക് എത്തിപ്പെടുകയാണ് .എയർ ഇന്ത്യയുടെ ഇത്തരം നടപടികളിലൂടെ പ്രവാസികളുടെ ജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും,എയർ ഇന്ത്യ മുന്നറിയിപ്പ് കൂടാതെ വിമാനയാത്ര റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുക, നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, യൂസർഫീ ഒഴിവാക്കുക, അമിത ചർജ് വർദ്ധിപ്പിക്കുന്നതിലൂടെ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനതാ പ്രവാസി സെൻറർ എയർ ഇന്ത്യയുടെ ഓഫീസ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ചാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നിൽ ജൂലൈ പതിനേഴാം തീയതി (17/07/ 2024)രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഉപവാസ സമരംനടത്തുന്നു. ഉപവാസ സമരം ജെ.പി.സി .സംസ്ഥാന പ്രസിഡൻ്റ് എസ്. സുനിൽ ഖാൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡൻ്റന്മാരും ഉപവസിക്കുന്നു.