സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ താളമേള നൃത്ത അകമ്പടിയോടെ സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം
കുറ്റിച്ചൽ:
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ താളമേള നൃത്ത ഗാനത്തിൻ്റെയും പ്രകൃതിയുടെ അനുഗ്രഹമായി മഴയുടെയും അകമ്പടിയോടെ ഇത്തവണ സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറി. . കുറ്റിച്ചൽ എസ് ജി സ്കൂളിലെ പ്രവേശനോത്സവമാണ് ഇത്തവണ പതിവിലും വ്യത്യസ്തമായി ആഘോഷിച്ചത്. സ്പെഷ്യൽ സ്കൂളിലെ തന്നെ കുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെയാണ് കുട്ടികളെയും അധ്യാപകരെയും അതിഥികളെയും ഒക്കെ വരവേറ്റത്. തുടർന്ന് ഈശ്വര പ്രാർത്ഥനയും സ്വാഗതഗാനവും നൃത്തവും ഒക്കെ ഇവിടുത്തെ തന്നെ അധ്യാപകരുടെ ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാർഥികൾ അവതരിപ്പിച്ചു.ഒരാളിൽ തുടങ്ങി 136 കുട്ടികളാണ് കുറ്റിച്ചൽ ഉൾപ്പെടെ ഏഴു പഞ്ചായത്തുകളിൽ നിന്നായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്. സ്കൂൾ മാനേജരായ ചന്ദ്രൻ പ്രിൻസിപ്പൽ ഷീബ എന്നിവർ തങ്ങളുടെ മകളെ മറ്റൊരു സ്ഥാപനത്തിൽ പഠിപ്പിക്കാൻ അയക്കുന്ന ബുദ്ധിമുട്ടുകൾ ഓർത്താണ് ഇത് അവസ്ഥയിലുള്ള കുട്ടികളെ തങ്ങളുടെ വീട്ടിൽ തന്നെ ഒരു സുരക്ഷിത കേന്ദ്രം ഒരുക്കി സംരക്ഷിക്കുവാനും പഠിപ്പിക്കുവാനും തീരുമാനിച്ചത് പിന്നെ ഇതൊരു സ്കൂളായി മാറുകയായിരുന്നു 136 കുട്ടികളെയും തങ്ങളുടെ മക്കളെ പോലെ തന്നെ ഇവർ കരുതി പരിചരിക്കുന്നു. ഇവിടെയുള്ള അധ്യാപകരും ഇതേ മനസ്സോടെ തന്നെയാണ് പ്രവർത്തിക്കുന്നത്. 14 വർഷത്തോളമായി പ്രവർത്തിക്കുന്ന സ്കൂളിന് വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായവും കൂടിയാണ് ദാനദിന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.മറ്റു സ്കൂളുകളെല്ലാം ജൂൺ ഒന്നാം തീയതി തുറന്നപ്പോൾ സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം മൂന്നാം തീയതി ആയിരുന്നു. ചടങ്ങിൽ വിശിഷ്ടാതിഥികളായ രാഗീഷ് രാജ ഡോക്ടർ ജി എസ് റോഷിനി എന്നിവരെ ആദരിച്ചു.
സ്കൂൾ മാനേജർ എസ് ചന്ദ്രൻറെ അധ്യക്ഷതയിൽ കുറ്റിച്ചൽ
പഞ്ചായത്ത് പ്രസിഡന്റ് രാധാ ജയൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വിശിഷ്ടാതിഥിയായി സിനിമ-സീരിയൽ ആർട്ടിസ്റ്റ് രാഗീഷ് രാജ , പരുത്തിപ്പള്ളി വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും പാമ്പ് സംരക്ഷകയുമായ ഡോ. റോഷ്നി ജി. എസ് , അരുൺ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ശേഷം കുട്ടികൾക്ക് വിശിഷ്ടാതിഥികൾ മധുരം വിതരണം ചെയ്തു. സ്കൂൾ പ്രിസിപ്പൽ ഷീബ .വി,കോട്ടൂർ സന്തോഷ് ,അനിൽ കുമാർ , സിന്ധു,ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

