വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; ധനമന്ത്രി നിര്‍മ്മലയെയും കാണും
മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി . റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

