വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്
വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ പ്രതിഷേധം പ്രത്യക്ഷപ്പെട്ടു.മുഖ്യമന്ത്രി ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെ വയനാട് ഡി.സി.സി ഓഫീസിന് സമീപമാണ് ഹൈക്കമാൻഡിനെതിരെ രൂക്ഷമായ ഭാഷയിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പോസ്റ്ററുകളിലെ പ്രധാന വിമർശനം. കെ.സി. വേണുഗോപാലിനെ അടിച്ചേൽപ്പിച്ചാൽ വയനാട്ടിലെ ജനങ്ങൾ രാഹുലിനോടും പ്രിയങ്കയോടും ക്ഷമിക്കില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു ‘പെട്ടിയെടുപ്പുകാരൻ’ മാത്രമാണെന്നും ഇത്തരം വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിലുണ്ട്. ഇനി വയനാട്ടിൽ നിന്ന് ജയിക്കാമെന്ന് രാഹുലും പ്രിയങ്കയും മോഹിക്കേണ്ടെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു.അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ തനിക്ക് മുൻവിധികളില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാനാണ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചതെന്നും സംഘടനാരീതിക്ക് നിരക്കാത്ത ചില പ്രവണതകൾ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായും അദ്ദേഹം നിരീക്ഷിച്ചു.

