കാട്ടുപോത്തിൻകൂട്ടം നിറഞ്ഞ് ഗ്രാമങ്ങള്‍, ഭീതിയില്‍ നാട്ടുകാർ
കുറ്റിച്ചല്‍: കാട്ടുപോത്തിൻകൂട്ടം നിറഞ്ഞ് ഗ്രാമങ്ങള്‍, ഭീതിയില്‍ നാട്ടുകാർ. രാത്രിയിലും പകലും ഇവകളുടെ യാത്ര നിവാസികള്‍ക്ക് നല്‍കുന്നത് ഭീതി.കുറ്റിച്ചല്‍ പഞ്ചായത്തിലെ ചപ്പാത്ത്, ഉത്തരംകോട് തുടങ്ങിയ പ്രദേശങ്ങളിലും ഈഞ്ചപുരി പ്രദേശത്തും ഒറ്റയ്ക്കും കൂട്ടമായും കാട്ടുപോത്തുകള്‍ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്നലെ ഏഴോളം കാട്ടുപോത്തുകളാണു കുറ്റിച്ചല്‍ പഞ്ചായത്ത് പ്രദേശമായ ഉത്തരങ്കോട്, ചപ്പാത്ത് എന്നിവിടങ്ങളില്‍ കറങ്ങി നടന്നത്.റോഡിലും തോട്ടിലും സ്വകാര്യ പുരയിടങ്ങളിലും ഇവ യഥേഷ്ടം വിഹരിക്കുകയായിരുന്നു. നാട്ടുകാരില്‍ ചിലർ തന്നെ ഇവയുടെ വീഡിയോയും ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. മണിക്കൂറുകളോളം കറങ്ങി നടന്ന കാട്ടുപോത്തുകള്‍ ഇന്നലെ ആരെയും അപായപെടുത്തിയതായി വിവരമില്ല. അതേസമയം മണിക്കൂറുകള്‍ക്കുശേഷം ഇവ ഉള്‍കാട്ടിലേക്കു പോയതായി നാട്ടുകാർ പറയുന്നുണ്ട്. കാട്ടുപോത്തിനെ കണ്ട ഉടൻ വിവരം പഞ്ചായത്തിത്തിലും വനം വകുപ്പിലും നാട്ടുകാർ അറിയിച്ചിരുന്നു. മുൻപും നിരവധി തവണ കാട്ടുപോത്തുകള്‍ ഒറ്റയ്ക്കും കൂട്ടമായും മേ ഖലയില്‍ എത്തിയിരുന്നു.കൃഷി ഉള്‍പ്പെടെ നാശിപ്പി ക്കുകയും വാഹനങ്ങളില്‍ സഞ്ചരിച്ചവരെ കുത്തി മറിച്ചിടുകയും ചെയ്തിരുന്നു. പലപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ തുരത്തി കാട്ടിലേക്ക് മടക്കി അയയ്ക്കുക യായിരുന്നു.പ്രദേശങ്ങളില്‍ കാട്ടുപന്നി, കാട്ടാന എന്നിവയുടെ ശല്യവും രൂക്ഷമാണ്. അതിർത്തിപ്രദേശങ്ങളില്‍ വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സോളാർ – ഇലക്്ട്രിക് ഫെൻസിംഗ് ഉള്‍പ്പെടെ സംവിധാനം ഒരുക്കാൻ അധികൃതർ തയറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്.റബർ കർഷകരും തൊഴിലാളികളും ഏറെ ഭീതിയിലാണ്. പുലർച്ചെ ടാപ്പിംഗ് നടത്താൻ കഴിയാത്ത നിലയാണ്. റബർ തോട്ടങ്ങളിലാണ് ഇവറ്റകള്‍ തമ്ബടിക്കുന്നത്.

