സത്യസായി ബാബ സേവ സംഘടനയുടെ നേതൃത്വത്തിൽ ഉപന്യാസമൽസരത്തിൽ വിജയികൾക്ക് സമ്മാനദാനം നടത്തുന്നു
തിരുവനന്തപുരം: സത്യ സായി സേവാ സംഘടന യുടെ നേതൃത്വത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി നടത്തിയ ഉപന്യാസമൽസരത്തിലെ ജില്ലാതല വിജയി കൾക്കുള്ള സമ്മാനദാനം സായി കൗസ്തുഭം സിറ്റി സമിതിയിൽ വച്ച് നടന്നു. അഡിഷണൽ ജില്ലാ ജഡ്ജി R. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹൈ സ്കൂൾ , ഹയർ സെക്കൻഡറി , കോളേജ് വിഭാഗത്തിൽ യഥാ ക്രമം ഗൗരി. എസ്, ഗായത്രി. എം ആർ, നിരഞ്ജന സുരേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് . RG. വിനോദ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സംസ്ഥന പ്രസിഡൻ്റ് മനോജ് മാധവൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ വി. വിജയൻ , സുഗതാശങ്കർ , ഒ പി.സജീവ്കുമാർ ,. എ.ജി .ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.