അനധികൃതമായി സ്പായിൽ തൊഴിൽ ചെയ്തിരുന്ന 2 ബംഗ്ലാദേശ് വനിതകളടക്കം 4 പേരെ മ്യൂസിയം പോലീസ് പിടികൂടി

Spread the love

തിരുവനന്തപുരം:-പാസ്സ് പോർട്ടോ മറ്റു അനുബന്ധ യാത്രാരേഖകളോ, മതിയായ തിരിച്ചറിയൽ രേഖകളോ കൂടാതെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നും കേരളത്തിൽ എത്തുകയും തിരുവനന്തപുരം ജഗതിയിൽ സ്ഥിതി ചെയ്യുന്ന “പേൾ വെൽനെസ്സ്” എന്ന് പേരുള്ള സ്പായിൽ തെറാപ്പിസ്റ്റുകളായി അനധികൃതമായി ജോലി ചെയ്തു വന്നിരുന്ന 2 വനിതകളെയും തൊഴിൽ ഉടമകളായ 2 പേരെയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ കെ. കാർത്തിക് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ ഫലമായി മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ്, സ്വദേശിനികളായ റൂമ ചർണാഭ(21), റിമ ഷെയ്ഖ് (21) എന്നിവരെയും, ഇവർ തെഴിൽ ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം, പാച്ചല്ലൂർ ഫവാസ് ഇല്ലത്തിൽ സക്കീർ ഹുസൈൻ മകൻ നിഹു ഹുസൈൻ (29), ശാസ്താംകോട്ട, വേങ്ങ, കണ്ണൻ നിവാസിൽ ഷാജിയുടെ മകൻ ഹരികൃഷ്ണൻ (34) എന്നിവരെയുമാണ് ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്‌സ് നിയമത്തിലെ വകുപ്പുകൾ പ്രകാരം പോലീസ് പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ മറ്റു നടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *