തൽക്ഷണ പ്രസിദ്ധീകരണത്തിനുള്ള വാർത്താക്കുറിപ്പ്
7-ാമത് ദേശീയ മെൻ്റൽ അരിതമെറ്റിക് ഒളിമ്പ്യാഡ് 2026: ആയിരം മികവുറ്റ വിദ്യാർത്ഥികൾ തിരുവനന്തപുരം വേദിയിലേക്ക്
തിരുവനന്തപുരം, 2026 ഏപ്രിൽ 17: യുവപ്രതിഭകളുടെ മികവും വേഗതയും ബൗദ്ധിക ശേഷിയും ഏകോപിക്കുന്ന അപൂർവമായ അറിവിൻ്റെ ആഘോഷമായി, 1984-5 സ്ഥാപിതമായി ഇന്ന് ലോകത്തിൻ്റെ 24 രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന അന്തർദേശീയ പ്രശസ്തിയാർജ്ജിച്ച സ്ഥാപനമായ ക്ലാസിക്കൽ മെൻ്റൽ അരിമെറ്റിക് (CMA), 7-ാമത് ദേശീയ മെന്റൽ അരിമെറ്റിക് ഒളിമ്പ്യാഡ് 2026 ഏപ്രിൽ 19-ാം തീയതി, ഞായറാഴ്ച്ച, തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്നു.
രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരപരീക്ഷകളിലൂടെ തെരഞ്ഞെടുത്ത ആയിരം മികവുറ്റ വിദ്യാർത്ഥികൾ ഈ ദേശീയതല അക്കാദമിക് മഹാമേളയിൽ പങ്കെടുക്കും. ഗണിത വേഗത മാത്രമല്ല, ഏകാഗ്രത, ഓർമ്മശക്തി, വിശകലനശേഷി എന്നിവയും സമഗ്രമായി വിലയിരുത്തുന്ന കുട്ടികൾക്കായുള്ള ഏറ്റവും ബൗദ്ധികമായ മത്സരവേദികളിലൊന്നായി ഈ ഒളിമ്പ്യാഡ് വിശേഷിപ്പിക്കപ്പെടുന്നു.
അന്താരാഷ്ട്ര വേദിയിലേക്കുള്ള കവാടം
ഈ വർഷത്തെ മത്സരത്തിന് പ്രത്യേക പ്രാധാന്യമുണ്ട് മികച്ച ആദ്യ 10 വിജയികൾ 2026 ജൂൺ 28-ന് സിംഗപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര മെൻ്റിൽ അരിത്മെറ്റിക് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെടും. ഇതുവഴി ഇന്ത്യയുടെ അക്കാദമിക് മികവ് വീണ്ടും ആഗോള വേദിയിൽ ഉയർത്തിക്കാട്ടപ്പെടും.
പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം
പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിക്ക് മഹത്വം പകരും
മുഖ്യാതിഥി ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ്., മാനേജിംഗ് ഡയറക്ടർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്.
ഗസ്റ്റ് ഓഫ് ഓണർ: ഡോ. ശ്രീരാജ് ഗോപി, സ്റ്റാൻഫോർഡ് സർവകലാശാലയുടെ ടോപ്പ് 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉൾപ്പെട്ട അന്താരാഷ്ട്ര പ്രശസ്‌ത ഗവേഷകൻ.
മാതാപിതാക്കൾക്കായുള്ള വിജ്ഞാനപരമായ സെഷനുകൾ
കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിൽ മാതാപിതാക്കളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, സി.എം.എ, കേരള എക്സൈസ് ഡിപ്പാർട്ട്‌മെന്റ്, കിംസ് ഹെൽത്ത് കെയർ എന്നിവരുടെ സംയുക്ത സഹകരണത്തോടെ രൂപകല്പന ചെയ്തിരിക്കുന്ന സെഷനുകൾ
(PTO)

