കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഉദ്ദവ് ബാലാസാഹിബ് താക്കറെ നയിക്കുന്ന ശിവസേന യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് സജി തുരുത്തികുന്നേൽ പ്രഖ്യാപിച്ചതായി ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി വാർത്താ സമ്മേളനത്തിൽ

Spread the love

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഉദ്ദവ് ബാലാസാഹിബ് താക്കറെ നയിക്കുന്ന ശിവസേന യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് സജി തുരുത്തികുന്നേൽ പ്രഖ്യാപിച്ചതായി ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി, സി.പി.എം ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണെന്നും നയതന്ത്ര സ്വർണ്ണക്കടത്ത്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, തൃശ്ശൂർ പൂരം കലക്കൽ, ശബരിമല സ്വർണ്ണകൊള്ള, പാലക്കാട് കുഴൽപ്പണകേസ് എന്നിവ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും ശബരിമല സ്വർണ്ണകൊള്ള, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, നയതന്ത്ര സ്വർണ്ണ കള്ളക്കടത്ത് എന്നിവയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് വന്നശേഷം ഈ കേസ്സുകൾ പിന്നീട് മുന്നോട്ട് പോയിട്ടില്ലാത്തതും ഈ ഡീലിന്റെ ഭാഗമാണെന്നും, കഴിഞ്ഞ 10 വർഷക്കാലം എൽ.ഡി.എഫ് സർക്കാർ സമസ് മേഖലകളിലും ബന്ധുനിയമനം നടത്തിയും, കടമെടുത്തും, ധൂർത്തടിച്ചും ഖജനാവ് കൊള്ളയടിച്ചും കൊണ്ടിരിക്കുന്നു. ശബരിമലയിൽ നിന്നും കൊള്ളയടിച്ച സ്വർണ്ണവും മറ്റു വസ്‌തുക്കളും കണ്ടെത്തേണ്ടതും ഇതിലെ മുഴുവൻ കുറ്റവാളി കളെയും, ജയിൽഅഴിക്കുള്ളിലാക്കേണ്ടത് കേരളത്തിലെ പൊതുസമൂഹത്തിന്റെ കടമ യാണെന്നും ഇതിനായി വിശ്വാസത്തെ മാനിക്കുന്ന ഒരു സർക്കാർ അധികാരത്തി ലെത്തേണ്ടത് അനിവാര്യമാണെന്നും അതുകൊണ്ടാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേളത്തിലെ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നുയെന്ന് ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തിൽ ശിവസേന സംസ്ഥാന വൈസ് പ്രസിഡൻ്റ് അജയൻ.കെ ചപ്പാത്ത്, ജില്ലാ പ്രസിഡന്റ് മംഗലാപുരം വിനുകുമാർ, ജില്ലാ സെക്രട്ടറി തിരുമല സുരേഷ്, ബിജു രാജേന്ദ്രൻ, ബി.കെ.എസ് ജില്ലാ സെക്രട്ടറി പൂജപ്പുര രതീഷ്, ജില്ലാ കമ്മിറ്റി അംഗം കാട്ടാക്കട അനിൽ, ജില്ലാ രക്ഷാധികാരി ഓർബിറ്റൽ രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *