ഈ ചിത്രം ഒരു വർഷം മുമ്പുള്ളതാണ്. ഞാൻ സേവനം ചെയ്യുന്ന തെന്നൂർ അരയക്കുന്ന് പള്ളിയിൽ വച്ച് + 2 പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ കുട്ടിയെ അനുമോദിക്കുന്നതാണ്,
തൻ്റെ മകൻ്റെ വിജയത്തിലും ഉയർച്ചയിലും സന്തോഷിക്കുന്ന ഒരു പിതാവിനെ കൂടി ആ ചിത്രത്തിൽ കാണാം,
ഫോട്ടോയിൽ ഇടതു വശത്ത് ചെക്ക് ഷർട്ട് ധരിച്ച് സന്തോഷത്താൽ നിഷ്കളങ്കമായി ചിരിച്ചു നിൽക്കുന്ന തെന്നൂർ അൻസാറുദ്ദീൻ എന്ന സഹോദരൻ ഇന്നലെ നമ്മിൽ നിന്നും വിടപറഞ്ഞു പോയി “ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ” നാഥൻ തമ്പുരാൻ സർവ്വ പാപങ്ങളും പൊറുത്തുകൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ… വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് സഹനവും ക്ഷമയും നൽകട്ടെ, ആമീൻ
പ്രാർഥനയോടെ…
പനവൂർ സഫീർ ഖാൻ മന്നാനി

