ശബരിമല: 53.47 കോടി രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ

Spread the love

പ്രസിദ

ശബരിമല: 53.47 കോടി രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ

  • തുടക്കത്തിൽ ശബരിമലയ്ക്ക് വകയിരുത്തിയ 100 കോടി രൂപയിൽ നിന്ന്, ടൂറിസം മന്ത്രാലയം 46.53 കോടിയായി വെട്ടിക്കുറച്ചു. ഇതിൽ സംസ്ഥാനം ചെലവഴിച്ചത് 36.27 കോടി രൂപ
  • വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന് സ്വദേശ് ദർശൻ പദ്ധതി പ്രകാരം അർഹമായ 53.47 കോടി രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ശനിയാഴ്‌ച നടന്ന പത്രസമ്മേളനത്തിലാണ് ഗോവിന്ദൻ നമ്പൂതിരി ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 ൽ 100 കോടി രൂപയ്ക്ക് ബജറ്റ് ചെയ്‌തിരുന്ന ശബരിമല വികസനത്തിനായുള്ള സ്വദേശ് ദർശൻ പദ്ധതി (ഒന്നാം ഘട്ടം), സംസ്ഥാനത്തിൻ്റെ മെല്ലെപോക്ക് കാരണം 2022 ഒക്ടോബർ 19ന് 54.88 കോടി രൂപയായി കേന്ദ്ര ടൂറിസം മന്ത്രാലയം വെട്ടിക്കുറച്ചു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2026 മാർച്ച് 11ന് നൽകിയ മറുപടിയിൽ ശബരിമലയ്ക്ക് ടൂറിസം മന്ത്രാലയം അന്തിമമായി അനുവദിച്ച തുക 46.53 കോടി രൂപയാണെന്ന് വ്യക്തമാക്കി. ടൂറിസം വകുപ്പ് വിനിയോഗിച്ചത് 36.27 കോടി രൂപ.

സ്വദേശ് ദർശൻ പദ്ധതിയിലെ ചില ഉപഘടകങ്ങൾ ഒഴിവാക്കുകയും പദ്ധതി പൂർത്തിയായതായി ടൂറിസം വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

ഇത് സംസ്ഥാന സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.

ഭക്തരെ ആകർഷിക്കാൻ ആഗോള അയ്യപ്പസംഗമം നടത്തിയ സർക്കാർ, വാസ്തവത്തിൽ, ശബരിമലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.

കൂടുതൽ വിവരങ്ങൾക്ക്, വിളിക്കുക: 9747056838

കെ. ഗോവിന്ദൻ നമ്പൂതിരി

Leave a Reply

Your email address will not be published. Required fields are marked *