പ്രധാനമന്ത്രി ഏപ്രിൽ 4 ന് കേരളത്തിൽ

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഏപ്രിൽ 4 ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7 മണിയോടെ പ്രധാനമന്ത്രി ദൽഹിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *