ആവേശമായി അനിൽ ആൻ്റണി നെയ്യാറ്റിൻകരയിൽ
നെയ്യാറ്റിൻകര: എൻഡിഎ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം നെയ്യാറ്റിൻകര ബസ്സ്റ്റാൻ്റ് ജംഗ്ഷനിൽ ബിജെപി ദക്ഷിണ മേഖലാ ട്രഷറർ എൻ.പി ഹരി ഫ്ലാഗ്ഓഫ് ചെയ്ത് സമാരംഭിച്ചു. അമ്മൻകോവിൽ നടയിലെ സ്വീകരണത്തിന് ശേഷം നെയ്യാറ്റിൻകര നഗരസഭയിലെ 50 കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ വോട്ടർമാർ ആവേശപൂർവം വരവേറ്റു. പര്യടനത്തിനിടയിൽ ചെങ്കൽ രാജശേഖരന് വോട്ടഭ്യർത്ഥിച്ച് സിനിമാ സീരിയൽ താരം സിനിപ്രസാദ്, ശിവസേന മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റ് ശ്രീകാന്ത്, കെപിഎംഎസ് സംസ്ഥാന ഭാരവാഹി പി.കെ.കെ ബാവ എന്നിവർ പങ്കാളിയായി. പര്യടനത്തിനൊടുവിൽ ദേശീയ സെക്രട്ടറി അനിൽ ആൻ്റണി എത്തി. അമരവിള താന്നിമൂട് നിന്ന് അനിൽ ആൻ്റണിയും സ്ഥാനാർത്ഥിയും നയിച്ച റോഡ്ഷോയിൽ വൻജനാവലി പങ്കെടുത്തു, ബസ്സ്റ്റാൻ്റ് ജംഗ്ഷനിൽ പര്യടനത്തിന് സമാപനം കുറിച്ചു. എൻഡിഎ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം കൊറ്റാമം ശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്ന് രാവിലെ ആരംഭിക്കും. തുടർന്ന് ചെങ്കൽ പഞ്ചായത്തിലെ 33 കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിക്ക് ശേഷം വൈകുന്നേരം ഉദിയൻകുളങ്ങരയിൽ സമാപിക്കും.

