തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം
സനാധാനമ ധർമ്മ പരാമർശ വിവാദം കത്തുകയാണ്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ ഉദയ നിധിയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാർ.ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.