തമിഴ്‌നാട്ടിലെ ഗവണര്‍ സര്‍ക്കാര്‍ പോരില്‍ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും

Spread the love

ചെന്നൈ: തമിഴ്‌നാട്ടിലെ ഗവണര്‍ സര്‍ക്കാര്‍ പോരില്‍ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവന്‍ പുറത്തിറക്കിയ ഗവര്‍ണറുടെ പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവ!ര്‍ണര്‍ എന്നാണ് കത്തില്‍ ഗവര്‍ണര്‍ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നില്‍ സമരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്നലെ സഭാതലത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് ശേഷവും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കടുക്കുകയാണ്. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രന്‍ഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്.ഡിഎംകെയും വിസികെയും രാജ്ഭവന് മുന്നില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. കോയമ്പത്തൂരിലും പുതുക്കോട്ടയിലും ഡിഎംകെ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ചും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ നീക്കം നടക്കുന്നു. ഗവര്‍ണര്‍ തമിഴ്‌നാടിനെ അപമാനിച്ചു എന്ന വികാരം ഉണര്‍ത്തി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഭരണസഖ്യത്തിന്റെ തീരുമാനം.അതേസമയം പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴക ഗവര്‍ണര്‍ എന്ന് സ്വയം വിശേഷിരപ്പിച്ച് ഗവര്‍ണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നല്‍കി. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണം എന്ന ഗവര്‍ണറുടെ അഭിപ്രായം വിവാദമായിരുന്നു. ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്രയും രാജ്ഭവന്‍ വച്ചിട്ടില്ല. ഗവര്‍ണര്‍ കീഴ്വഴക്കം ലംഘിച്ചെന്ന് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസനും ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആവശ്യപ്പെട്ടു. അതേസമയം ഗവര്‍ണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *