ദേവ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സംഭവത്തിൽ ഒരാ​ള്‍ അ​റ​സ്റ്റി​ല്‍

Spread the love

കൊ​ച്ചി: ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സംഭവത്തിൽ ഒരാ​ള്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം നാ​യ​ര​മ്പ​ലം സ്വ​ദേ​ശി ശി​വ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​യി​ല്‍​ നി​ന്നാണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ള്‍ പണം തട്ടിയെടുത്തത്. 10000 രൂ​പ തട്ടിയെടുത്തെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.ഇ​യാ​ള്‍ നേ​ര​ത്തെ പ​ല ത​വ​ണ സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. 2018-ല്‍ ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പി​ല്‍ ഇ​യാ​ള്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *