നിർമാണ ഉദ്ഘാടനം നിർവഹിച്ചു
കരകുളം ഗ്രാമപഞ്ചായത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുന്ന ഏണിക്കര – കാച്ചാണി റോഡിന്റെയും തറട്ട – പുള്ളിക്കോണം റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ബി എം ബിസി നിലവാരത്തിൽ ഉയർത്താൻ കഴിഞ്ഞു. സാധാരണക്കാരുടെയൊപ്പം സർക്കാർ ഉണ്ടെന്ന ഉറപ്പ് നൽകാൻ ഈ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.64 കോടി രൂപ ചെലവഴിച്ചാണ് ഏണിക്കര -കാച്ചാണി റോഡ് നവീകരിക്കുന്നത്. തറട്ട – പുള്ളിക്കോണം റോഡിന് 20 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്തറട്ട ജംഗ്ഷനിൽ നടന്ന യോഗത്തിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് അശ്വതി സുനിൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

