മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ കോടികളുടെ അവയവക്കച്ചവടം നടന്നെന്ന കേസിൽ കൊല്ലത്തും ഇഡി റെയ്ഡ്.കൊല്ലം ആയത്തിൽ സ്വദേശിനിയും കേസിലെ പ്രതിയുമായ ശ്രീജയുടെ വീട്ടിലാണ് രാവിലെ ആറുമണിയോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

Spread the love

കേന്ദ്ര പോലീസിന്റെ സുരക്ഷാ വലയത്തിൽ നടന്ന പരിശോധനയിൽ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു. വീട്ടിൽ നിന്ന് രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു.
വ്യാജരേഖകൾ ചമച്ച് നിയമവിരുദ്ധമായി അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ശ്രീജയെയും മറ്റൊരു ഏജന്റായ പട്ടത്താനം സ്വദേശി സുധീറിനെയും കഴിഞ്ഞ മാസം കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീജയ യുടെശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ എറണാകുളത്ത് നടന്ന അവയവക്കച്ചവടവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു.പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവന്ന അവയവക്കച്ചവട കേസിൽ ഇപ്പോൾ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. .
ഇരുവരും നിലവിൽ ജാമ്യത്തിലാണ്.
പരിശോധനയ്ക്കിടെ ശ്രീജയെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സുധീറിന്റെ വീട് ആയി അടഞ്ഞുകിടന്നതിനാൽ അവിടെ പരിശോധന നടത്താനായില്ല.
അവയവക്കച്ചവട ശൃംഖല വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് പരിശോധനയെന്നാണ് സൂചന.നേരത്തെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ ഇഡിയുടെ അന്വേഷണ പരിധിയിലേക്ക് എത്തിയിരിക്കുന്നത്. നാട്ടുകാർക്ക് ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല # കൊല്ലം #ക്രൈം #പോലീസ് #ED #പെരിനാട്ന്യൂസ് #

Leave a Reply

Your email address will not be published. Required fields are marked *