നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി കുളത്തിൽ വീണു അന്തരിച്ചു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി വീടി ന് സമീപത്തെ കുളത്തിൽ വീണു അന്തരിച്ചു. മാരായമുട്ടം മരുതത്തൂർ സ്വദേശി എസ് എസ് അനഘ (15) ആണ് അന്തരിച്ചത്. മാരായമുട്ടം ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അനഘ. മാരായമുട്ടം മരുതത്തൂർ പട്ടിക്കാവിള കുളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മോർച്ചറിയിലാണ് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. അതേസമയം പരീക്ഷ കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ വിദ്യാർത്ഥി കാണാതിനെ തുടർന്ന് നടത്തിയ അന്വേഷണിലാണ് വീട്ടിൽ നിന്ന് ഏതാണ്ട് 150 മീറ്റർ മാറി കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അനഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അനഘയുടെ ചെരുപ്പ് കുളത്തിന് സമീപം കണ്ടെത്തി. അച്ഛൻ സുരേഷ് വിദേശത്താണ്: അമ്മ സിന്ധു വാട്ടർ അതോറിറ്റി ജീവനക്കാരി സഹോദരി ആദിത്യ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. സംസ്കാരം പിന്നീട് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

