പരിസ്ഥിതി സൗഹൃദ വിദ്യാലയ സംസ്‌കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പേരൂര്‍ക്കട ​ഗവ ​ഗേൾസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഫൗണ്ടന്‍ പേനകളും മഷിക്കുപ്പികളും വിതരണം ചെയ്തു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ഗ്രീന്‍ ചാമ്പ്സ് : ഇങ്ക് ഷിഫ്റ്റ്’ പദ്ധതിയുടെ ഭാ​ഗമായാണ് പരിപാടി നടത്തിയത്.

Spread the love

വിദ്യാർത്ഥികൾക്ക് ഫൗണ്ടന്‍ പേനകളും മഷിക്കുപ്പികളും വിതരണം ചെയ്തു

പരിസ്ഥിതി സൗഹൃദ വിദ്യാലയ സംസ്‌കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പേരൂര്‍ക്കട ​ഗവ ​ഗേൾസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഫൗണ്ടന്‍ പേനകളും മഷിക്കുപ്പികളും വിതരണം ചെയ്തു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ഗ്രീന്‍ ചാമ്പ്സ് : ഇങ്ക് ഷിഫ്റ്റ്’ പദ്ധതിയുടെ ഭാ​ഗമായാണ് പരിപാടി നടത്തിയത്.

അഞ്ച് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഫൗണ്ടന്‍ പേനകളും മഷിക്കുപ്പികളും വിതരണം ചെയ്തത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിൽ പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം കുറയ്ക്കുന്നതിനും പുന:രുപയോഗിക്കാന്‍ കഴിയുന്ന ഫൗണ്ടന്‍ പേനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷിബു പ്രേം ലാല്‍, ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍രാജ് പി എന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സുജാ പി. എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *