എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം
എസ് എസ്എഫ്ഐ പ്രവർത്തകരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിരോധം തീർക്കുമെന്ന് എ എ റഹീം എംപി. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കോൺഗ്രസ് ഭരണത്തിലും പൊലീസിന്റെ വീഴ്ചകൾക്കെതിരെയും യൂത്ത് കോൺഗ്രസ് – യുവമോർച്ച അതിക്രമങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഞങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് അറിയാമെന്നും എസ്എഫ്ഐയെ ഒറ്റയ്ക്ക് ആക്രമിക്കാമെന്ന് കരുതേണ്ടെന്നും ഡിവൈഎഫ്ഐ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ പൊലീസ് സംവിധാനം പൂർണ്ണമായും പരാജയമാണെന്ന് ആരോപിച്ച എ എ റഹീം, മന്ത്രി കെ എം ഷാജിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഉൾപ്പെടെ യുവമോർച്ചയുടെ തോന്ന്യവാസങ്ങൾക്ക് സർക്കാർ ക്ഷമിച്ചുകൊടുക്കുകയാണെന്ന് പരിഹസിച്ചു. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ബിജെപിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, മുഖ്യമന്ത്രി ഡി സതീശനെ പരിഹസിച്ച അദ്ദേഹം, കോൺഗ്രസ് അധികാരത്തിൽ വന്നതിന്റെ ആലസ്യത്തിൽ നിന്നാണ് ഇത്തരം അക്രമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ തടഞ്ഞതും മുൻ വനിതാ മന്ത്രിയെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞതും കോൺഗ്രസാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.മന്ത്രി ജനീഷ് കുമാറാണ് നിലവിലെ അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും ഇതേ ആരോപണം ആവർത്തിക്കുകയും കെ സി വേണുഗോപാൽ ആദ്യം ഉപദേശിക്കേണ്ടത് വി ഡി സതീശനെയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.


