വയനാട്ടിൽ ക്ഷേത്ര ഭൂമിയിൽ അജ്ഞാത മൃതദേഹം

Spread the love

മ

വയനാട് : വയനാട്ടിൽ ക്ഷേത്ര ഭൂമിയിൽ അജ്ഞാത മൃതദേഹം. പുൽപ്പള്ളി സീതാലവകുശ ക്ഷേത്ര ഭൂമിയിലാണ് അജ്ഞാത മൃതദേഹം കണ്ടത് . 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ 9 മണിയോടെ തൊഴിലാളികൾ ദേവ ഭൂമിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയിലേറെ പഴക്ക മുണ്ടെന്നാണ് സൂചന. മൃതദേഹം അഴുകിത്തുട ങ്ങിയ നിലയിലാണ്. വെള്ളമുണ്ടും കള്ളിഷർട്ടു മാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം കമിഴ്ന്നു കിട ക്കുന്ന നിലയിലാണുള്ളത്. പുൽള്ളി എസ്.ഐ. സി.ആർ. മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *