ഐപിആർഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്20 ഫെബ്രുവരി 2026
കടുക്കാക്കുന്ന് ഗവ.എല്‍.പി.എസില്‍ വര്‍ണക്കൂടാരം
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ.എല്‍.പി സ്‌കൂളിൽ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടിന്റെ 30% വിദ്യാഭ്യാസത്തിന് വേണ്ടിയാണ് മണ്ഡലത്തില്‍ ചെലവാക്കിയതെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് 5000 കോടിയുടെ വികസനം സര്‍ക്കാര്‍ നടപ്പാക്കിയെന്നും വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജി. സ്റ്റീഫന്‍ എം.എല്‍.എ പറഞ്ഞു.
സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രശിക്ഷ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പാലോട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കടുക്കാക്കുന്ന് ഗവ.എല്‍.പി.എസില്‍ വര്‍ണകൂടാരം പൂര്‍ത്തീകരിച്ചത്. പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ് അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക ശാലിനി ആര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബലവീരഹരി വി തുടങ്ങിയവര്‍ പങ്കെടുത്തു.

